タグ » Facebook Post » ページ 2

ഒടിയന്റെ വിജയത്തിനുശേഷം വീണ്ടും മറ്റൊരു ഒടിയൻ; പ്രഖ്യാപനവുമായി മോഹന്‍ലാല്‍

ടിയന്റെ വിജയത്തിനുശേഷം വീണ്ടും മറ്റൊരു ഒടിയൻ പ്രഖ്യാപനവുമായി നമോഹന്‍ലാല്‍. ‘ഇരവിലും പകലിലും ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ ‘ഒടിയന്‍’ ഒരു ഡോക്യുമെന്ററി ആണ്.

‘ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ‘ഇരവിലും പകലിലും ഒടിയന്‍’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..’ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Film News

'ഇത് ഒരു മനുഷ്യനു മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യം’; യാത്രയുടെ ട്രെയിലര്‍ കണ്ട് ദുല്‍ഖര്‍ പറഞ്ഞത്!

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് യാത്ര. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. തനിക്ക് കിട്ടിയ വേഷത്തെ മമ്മൂട്ടി അതിന്റെ പൂര്‍ണതയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ട്രെയിലറിലൂടെ മനസിലാകുന്നത്. വൈ.എസ്.ആറായുള്ള മമ്മൂട്ടിയുടെ പ്രകടനത്തെ എന്ത് പേരിട്ട് വിശേഷിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍. അത്രയും മനോഹരമായിട്ടാണ് തന്റെ കഥാപാത്രത്തെ മമ്മൂട്ടി കൈകാര്യം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയം കണ്ട് ദുല്‍ഖറും ത്രില്ലടിച്ചിരിക്കുകയാണ്.

‘ട്രെയിലറുകള്‍ ഇങ്ങിനെയാണ്, സിനിമകള്‍ ഇങ്ങിനെയാണ്, രോമം എഴുന്നേറ്റു നിന്നു. ഒരു മനുഷ്യനു മാത്രം ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്’ യാത്രയുടെ ട്രെയിലര്‍ ചെയ്ത് ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ‘ഫാന്‍ബോയ്ഫസ്റ്റ്’ എന്ന ഹാഷ്ടാഗും കുറിപ്പില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 11 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മൂന്നാമതുണ്ട്. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Mammootty

നല്ല കലാകാരന്മാര്‍ ഒരിക്കലും കലയ്ക്കായി പെണ്ണിനെ ഭോഗിക്കില്ല: സാധിക

തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുള്ള നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും മറ്റും തനിക്കെതിരെ അശ്ലീല കമന്റുമായി വരുന്ന ഞരമ്പ് രോഗികള്‍ക്ക് ചുട്ട മറുപടി നല്‍കാറുമുണ്ട് അവര്‍. ഇപ്പോളിതാ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സാധിക വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. സിനിമയുടെയും ആല്‍ബങ്ങളുടെയും മറവില്‍ കെണിയൊരുക്കി കാത്തിരിക്കുന്ന സെക്‌സ് റാക്കറ്റുകളില്‍ ചെന്ന് അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സാധിക വേണുഗോപാലിന്റെ പോസ്റ്റ്.

‘അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ. നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലയ്ക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക. ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി.’ സാധിക തന്റെ കുറിപ്പില്‍ പറഞ്ഞു.

Celebrity Talk